യുഡിഎഫ് രാപകല്‍ സമരം അവസാനിച്ചു
1539936
Sunday, April 6, 2025 3:47 AM IST
തിരുവല്ല: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരേ യുഡിഎഫ് നേതൃത്വത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കു മുമ്പില്‍ നടത്തിയ രാപകല്‍ സമരം അവസാനിപ്പിച്ചു.
യുഡിഎഫ് തിരുവല്ല മുനിസിപ്പല്‍ മണ്ഡലം കമ്മിറ്റി നടത്തിയ രാപകല്‍ സമരത്തിന്റെ ബ്ലോക്കുതല സമാപന സമ്മേളനം ഡിസിസിപ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മുനിസിപ്പല്‍ മണ്ഡലം ചെയര്മാന് ഷിബു പുതുക്കേരി അധ്യക്ഷത വഹിച്ചു.കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പന് കുര്യന് മുഖ്യപ്രഭാഷണം നടത്തി.
ലാല്‍ നന്ദാവനം, ചെയര്‍പേഴ്സണ്‍ അനു ജോര്‍ജ്, ആര്.ജയകുമാര്‍, കെ.പി.രഘുകുമാര്‍, പി.എന്‍. കൊന്താലം, രാജേഷ് ചാത്തങ്കേരി, ശോഭ വിനു, രാജേഷ് മലയില്‍, ബിജിമോന്‍ ചാലാക്കേരി, സണ്ണി മനയ്ക്കല്‍, രതീഷ് പാലിയില്‍, മധുസൂദനന് പിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.