തിരുവല്ല താലൂക്ക് ആശുപത്രി ഒപി ബ്ലോക്ക് നിർമാണോദ്ഘാടനം; സ്വാഗതസംഘം രൂപീകരിച്ചു
1539747
Saturday, April 5, 2025 3:52 AM IST
തിരുവല്ല: താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ 15 കോടി ചെലവഴിച്ച് നിർമിക്കുന്ന ഒപി ബ്ലോക്കിന്റെ നിർമാണോദ്ഘാടനം 11നു വൈകുന്നേരം 4.45ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. ഐപി, ഒപി ബ്ലോക്കുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമാണോദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും.
സ്വാഗതസംഘം രൂപീകരണയോഗം മാത്യു ടി. തോമസ് എംഎൽഎയുടെ അധ്യക്ഷതയിൽ നടന്നു. നഗരസഭ ചെയർപേഴ്സൺ അനു ജോർജ്, സബ് കളക്ടർ സുമിത് കുമാർ ഠാക്കൂർ, ഡിഎംഒ ഡോ.എൽ. അനിതകുമാരി, നഗരസഭ വൈസ് ചെയർമാൻ ജിജി വട്ടശേരിൽ, കൗൺസിലർമാരായ ശോഭ വിനു, ബിന്ദു ജേക്കബ് എന്നിവർ പങ്കെടുത്തു.
അനു ജോർജ് ചെയർപേഴ്സണും ബിന്ദു ജേക്കബ് കൺവീനറുമായ സ്വാഗത സംഘത്തിൽ വിവിധ കമ്മിറ്റികളുടെ ചെയർമാൻമാരായി ജെനു മാത്യു, പി.എം.മാത്യു, പ്രേംജിത്ത് ശർമ്മ, ബെന്നി കുര്യൻ, കൺവീനർമാരായി ഡോ. ബിജു. ബി. എൻ, ലാൽ നന്ദാവൻ, ലാലി തോമസ് എന്നിവരെ തെരഞ്ഞെടുത്തു. .