കുറിയന്നൂർ ഗുഡ്ഷെപ്പേർഡും തിരുവല്ല ബാസ്കറ്റ്ബാൾ ക്ലബും ജേതാക്കൾ
1540416
Monday, April 7, 2025 3:49 AM IST
തിരുവല്ല: കുറിയന്നൂരിലെ ഗുഡ്ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന പത്തനംതിട്ട ജില്ലാ ജൂണിയർ ലീഗ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഗുഡ്ഷെപ്പേർഡ് സ്കൂൾ കുറിയന്നൂരും തിരുവല്ല ബാസ്കറ്റ്ബാൾ ക്ലബും ജേതാക്കളായി.
പെൺകുട്ടികളുടെ ഫൈനലിൽ ഗുഡ്ഷെപ്പേർഡ് സ്കൂൾ കുറിയന്നൂർ പുല്ലാട് ആൽഫ ബോളേഴ്സ് ക്യൂബിനെ ( 18 -12 ) പരാജയപ്പെടുത്തി. ആൺകുട്ടികളിൽ തിരുവല്ല ബാസ്കറ്റ്ബാൾ ക്ലബ് ഗുഡ് ഷെപ്പേർഡ് സ്കൂൾ കുറിയന്നൂരിനെ (50 -26 ) പരാജയപ്പെടുത്തി.
രാവിലെ നടന്ന ആൺകുട്ടികളടെ സെമി ഫൈനൽ മത്സര ങ്ങളിൽ ഗുഡ് ഷെപ്പേർഡ് സ്കൂൾ ക്രൈസ്റ്റ് സെൻട്രൽ സ്കൂൾ തിരുവല്ലയെ (37 -21 ) പരാജയപ്പെടുത്തിയപ്പോൾ തിരുവല്ല ബാസ്കറ്റ്ബാൾ ക്ലബ് ബഥനി അക്കാഡമി വെണ്ണിക്കുളത്തെ (37 -16 ) പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിക്കുകയായിരുന്നു.
വിജയകൾക്കു ബാസ്കറ്റ്ബാൾ അസോസിയേഷൻ സെക്രട്ടറി ജോർജ് സക്കറിയ ട്രോഫികൾ വിതരണം ചെയ്തു.