റാന്നിയിലെ റോഡുകളുടെ പുനരുദ്ധാരണത്തിന് 1.50 കോടി
1539746
Saturday, April 5, 2025 3:52 AM IST
റാന്നി: നിയോജകമണ്ഡലത്തിലെ വിവിധ റോഡുകൾ പുനരുദ്ധരിക്കുന്നതിന് 1.50 കോടി രൂപ അനുവദിച്ചതായി പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. കാലവർഷക്കെടുതിയിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിനായാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത് ഓരോ റോഡിലും 10 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
റോഡുകളുടെ പേര് ചുവടെ കൊടുത്തിരിക്കുന്നു. തെള്ളിയൂർക്കാവ് - കോളഭാഗം റോഡ് (എഴുമറ്റൂർ ), മേലേ പാടിമൺ -ഇളപ്പുങ്കൽ റോഡ് (കോട്ടാങ്ങൽ), കൊച്ചിരപ്പ് - തൃച്ചേർപ്പൂരം റോഡ് (കോട്ടാങ്ങൽ), വെള്ളയിൽ -കുമ്പളന്താനം റോഡ് (കൊറ്റനാട്), പുത്തൂർ മുക്ക് - നടക്കൽ മർത്തോമ്മ ചർച്ച് റോഡ് (കൊറ്റനാട് ),
തോട്ടുപുറം - ഊറ്റുകുഴി റോഡ് (അയിരൂർ), കാട്ടൂർപേട്ട - തറഭാഗം റോഡ് (ചെറുകോൽ) , ജണ്ടായിക്കൽ - കുളത്തിങ്കൽ പടി റോഡ് (വടശേരിക്കര), വാഴയിൽപടി- അഞ്ചുകുഴി റോഡ് (പഴവങ്ങാടി), കളത്തൂർപടി - മന്ദമരുതി റോഡ് (അങ്ങാടി),
കോയിക്കൽപടി- മഞ്ഞുമാങ്കൽപടി റോഡ് (അങ്ങാടി), നെടുമലപടി -വടക്കേൽ പടി റോഡ് (അങ്ങാടി), സിഎസ്ഐ പള്ളിപ്പടി - പുള്ളിക്കല്ല് റോഡ് (വെച്ചൂച്ചിറ), നെല്ലിപ്പാറ - താഴെ ഭാഗം റോഡ് (പെരുനാട് ), വാലുപ്പാറ -മാമ്പ്രകുഴി റോഡ് (പെരുനാട്).