ബാസ്കറ്റ്ബോള്‍ ജില്ലാ ലീഗ് ചാമ്പ്യന്‍ഷിപ്പ് : കുറിയന്നൂര്‍ ഗുഡ്ഷെപ്പേര്‍ഡ്, പുല്ലാട് ആല്‍ഫ ഫൈനലില്‍
1539922
Sunday, April 6, 2025 3:34 AM IST
കുറിയന്നൂര്‍: ഗുഡ് ഷെപ്പേര്‍ഡ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നടക്കുന്ന പത്തനംതിട്ട ജില്ലാ ലീഗ് ബാസ്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കുറിയന്നൂര്‍ ഗുഡ് ഷെപ്പേര്‍ഡ് സ്കൂള്‍, പുല്ലാട് ആല്‍ഫ ബോളേഴ്സിനെ നേരിടും. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഗുഡ് ഷെപ്പേര്‍ഡ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍, തിരുവല്ല ബാസ്കറ്റ്ബോള്‍ ക്ലബ്, ക്രൈസ്റ്റ് സ്കൂള്‍ തിരുവല്ല എന്നിവര്‍ അവസാന നാലില്‍ ഇടം നേടി.
ഗേള്‍സ് വിഭാഗം സെമിഫൈനലില്‍ ആല്‍ഫ ക്ലബ് പുല്ലാട്, കെദ്രിയ വിദ്യാലയ അടൂരിനെ (29-14) പരാജയപ്പെടുത്തി. ഗുഡ് ഷെപ്പേര്‍ഡ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ സെന്റ് തോമസ് ക്ലബ്് നിരണത്തെ (26-12) പരാജയപ്പെടുത്തി.
പുരുഷ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗുഡ് ഷെപ്പേര്‍ഡ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ എംഎച്ച്എസ്എസ് ആറാട്ടുപുഴയെ (41-22) പരാജയപ്പെടുത്തിയപ്പോള്‍ തിരുവല്ല ക്രൈസ്റ്റ് സെന്‍ട്രല്‍ സ്കൂള്‍ വൈഎംസിഎ തിരുവല്ലയെ (39 - 30) പരാജയപ്പെടുത്തി സെമി ഫൈനലില്‍ പ്രവേശിച്ചു