ഇടതുഭരണം തദ്ദേശസ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി: മാത്യു കുളത്തുങ്കല്‍
1539938
Sunday, April 6, 2025 3:47 AM IST
കോന്നി: ഇടതുഭരണം തദ്ദേശ സ്ഥാപങ്ങളെ നോക്കുകുത്തികളാക്കി മാറ്റിയെന്ന് കെപിസിസി അംഗം മാത്യു കുളത്തുങ്കല്‍. തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം വെട്ടി കുറയ്ക്കുകയും പദ്ധതി തുക കൃത്യമായി നല്‍കാതെയും ചെയ്യുന്ന നടപടിക്കെതിരേ യുഡിഎഫ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോന്നി ചന്ത മൈതാനിയില്‍ നടത്തിയ രാപകല്‍ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് മണ്ഡലം ചെയര്മാന് അബ്ദുള്‍ മുത്തലിഫ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഹന്‍സ ലാഹ് മുഹമ്മദ്, എലിസബത്ത് അബു, എസ്.വി പ്രസന്നകുമാര്‍, എസ്. സന്തോഷ് കുമാര്‍, ദീനാമ്മ റോയി, പ്രവീണ്‍ പ്ലാവിളയില്‍, ഏബ്രഹാം ചെങ്ങറ, റോജി ഏബ്രഹാം, രവി പിള്ള, രാജീവ് മള്ളൂര്‍, ഐവാന്‍ വകയാര്‍, സുലേഖ വി. നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.