സിപിഐ ലോക്കൽ സമ്മേളനം
1540417
Monday, April 7, 2025 3:49 AM IST
വായ്പൂര്: സിപിഐ കോട്ടാങ്ങല്‍ ലോക്കല്‍ സമ്മേളനം 12,13 തീയതികളില്നടക്കും.12ന് നടക്കുന്ന പ്രതിനിധി സമ്മേളനം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേംസാഗര്‍ ഉദ്ഘാടനം ചെയ്യും.
ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.ജി. രതീഷ് കുമാര്‍ രാഷ്ട്രീയ റിപ്പോര്‍ട്ടും ലോക്കല്‍ സെക്രട്ടറി പി.പി സോമന് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിക്കും.13ന് നടക്കുന്ന പൊതുസമ്മേളനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും.
ടി.എസ്. ഷാജി അധ്യക്ഷത വഹക്കും. സംസ്ഥാന കൗണ്‍സിലംഗം ഡി.സജി,എഴുമറ്റൂര്‍ മണ്ഡലം സെക്രട്ടറി കെ.സതീഷ്,അസി.സെക്രട്ടറി അനീഷ് ചുങ്കപ്പാറ,നവാസ്ഖാന്‍ എന്നിവര്‍ പ്രസംഗിക്കും.