പെന്‍ഷനേഴ്സ് അസോസിയേഷന് പ്രതിഷേധസംഗമം
1539933
Sunday, April 6, 2025 3:42 AM IST
മല്ലപ്പള്ളി: സര്‍ക്കാര്‍ കേരളത്തിലെ പെന്ഷന് സമൂഹത്തോടു കാണിക്കുന്ന അവഗണനയ്ക്കും അവകാശനിഷേധങ്ങള്‍ക്കും സംസ്ഥാനത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന ലഹരിവ്യാപനത്തിനുമെതിരേ കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് മല്ലപ്പള്ളി സബ് ട്രഷറിക്കു മുമ്പില്‍ പ്രതിഷേധ സംഗമം നടത്തി.
മല്ലപ്പള്ളി മണ്ഡലം പ്രസിഡന്റ് എം. ജെ. ഫിലിപ്പോസ് അധ്യക്ഷത വഹിച്ച പ്രതിഷേധ സംഗമം കെപിസിസി മുന്‍ നിര്‍വാഹക സമിതി അംഗം റെജി തോമസ് ഉദ്ഘാടനം ചെയ്തു. ബിഎഎം കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ബിജു റ്റി. ജോര്‍ജ് ലഹരിവിരുദ്ധ സന്ദേശം നല്കി.
കെഎസ്എസ്പിഎ കുന്നന്താനം മണ്ഡലം പ്രസിഡന്റ് സി.പി. ഓമനകുമാരി, കല്ലൂപ്പാറ മണ്ഡലം പ്രസിഡന്റ് സജി കുര്യന്, ട്രഷറാര്‍ വി.റ്റി. തോമസ്, മല്ലപ്പള്ളി മണ്ഡലം സെക്രട്ടറി കെ.കെ. വാസുക്കുട്ടന്, ട്രഷറാര്‍ ജോര്‍ജ് തോമസ്, ബാബു മോഹന്‍, റേച്ചല്‍ തോമസ്, എം.സി. ഏലിയാമ്മ, ജോണ്‍ കുര്യന് എന്നിവര്‍ പ്രസംഗിച്ചു.
റാന്നി: സര്‍വീസ് പെന്‍ഷന്‍കാരുടെ അവകാശ നിഷേധത്തിനെതിരേയും പെന്ഷന് പരിഷ്കരണ നടപടികള്‍ ആരംഭിക്കാത്തതിലും പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ റാന്നി സബ് ട്രഷറിക്കു മുമ്പില്‍ നടന്ന ധര്‍ണ സംസ്ഥാന കൗണ്‍സിലംഗം എസ്. സന്തോഷ് കുമാര്‍ ഉദ്ഘാടം ചെയ്തു.
ഡിസിസി എകസിക്യൂട്ടീവംഗം തോമസ് അലക്സ് മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് സണ്ണി മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോണ്‍ സാമുവേല്‍, വി.പി. രാഘവന്, സാമുവല്‍ എസ് തോമസ്, അയിരൂര്‍ പഞ്ചായത്ത് മെംബര്‍ പ്രീത ബി. നായര്‍ തുടങ്ങിയ വർ പ്രസംഗിച്ചു.