മാരാമൺ കരിസ്മാറ്റിക് കൺവൻഷൻ സമാപിച്ചു
1540408
Monday, April 7, 2025 3:45 AM IST
കോഴഞ്ചേരി: മാരാമൺ സെന്റ് ജോസഫ് റോമന്‍ കത്തോലിക്കാ ദേവാലയത്തില്‍ നടന്നുവന്ന കാത്തലിക് കരിസ്മാറ്റിക് കണ്വന്ഷൻ സമാപിച്ചു. ഫാ. ബോസ്കോഞാളിയത്ത് വചന പ്രഘോഷണത്തിനു നേതൃത്വം നൽകി.
കഴിഞ്ഞ നാല് ദിവസങ്ങളായി നടന്നുവന്നിരുന്ന കണ്‍വന്‍ഷനില്‍ തിരുവല്ല, ചങ്ങനാശേരി അതിരൂപതകളിലെയും പുനലൂർ, വിജയപുരം, കാഞ്ഞിരപ്പള്ളി, പത്തനംതിട്ട രൂപതകളിലെയും വിശ്വാസികള്‍ പങ്കെടുത്തു.
കൺവൻഷൻ മാരാമണ്‍ ഇടവക വികാരി ഫാ. സ്റ്റീഫന്‍ പുത്തന്‍പറമ്പിൽ, തോമസ് കൊടുനാട്ടുകുന്നേല് കോര്‍ എപ്പിസ്കോപ്പ, ഫാ. മാത്യു നെരിപ്പാറ, ഇടവക സെക്രട്ടറി ക്രിസ്റ്റഫര്‍ പാറപ്പറമ്പിൽ, ജനറല്‍ കണ്‍വീനര്‍ സോണി വിന്‍സന്റ് മേച്ചിറയിൽ, ഫാ. ഫ്രാന്‍സിസ് പത്രോസ് എന്നിവര്‍ നേതൃത്വം നല്കി.