ഇലന്തൂർ വലിയ പടയണി ഇന്ന്
1532761
Friday, March 14, 2025 3:47 AM IST
ഇലന്തൂർ: ഇലന്തൂരിന്റെ മണ്ണിൽ പെയ്തിറങ്ങിയ പടയണിക്കാലത്തിന്റെ എട്ടാം ദിനമാണിന്ന്. ഭഗവതികുന്ന് ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട പടയണിക്കളത്തിൽ ഇന്നാണ് വലിയ പടയണി.
കഴിഞ്ഞ ഏഴുരാത്രികളെ പകലാക്കി ഉറക്കമൊഴിഞ്ഞിരിക്കുന്ന ഇലന്തൂരിന്റെ നെഞ്ചിലൂടെ വലിയ പടയണിക്കോലങ്ങള്‍ ഉറഞ്ഞുതുള്ളിയെത്തുമ്പോള് ആവേശലഹരി അത്യുന്നതത്തിലാകും.കുംഭ ഭരണി നാളില്‍ ചൂട്ടുവച്ച് പച്ചതപ്പുകൊട്ടി തുടങ്ങിയ പടയണി പൂര്‍ണതയില്‍ എത്തുന്നത് എട്ടാം ദിവസമാണ്.
രാത്രി 10 ന് കാച്ചിക്കടുപ്പിച്ച തപ്പില് ജീവകൊട്ടുന്നതോടെ വല്യപടയണി ചടങ്ങുകള്‍ക്ക് കളമുണരും. പുലർച്ചെ വരെ നീളുന്നതാണ് ചടങ്ങുകൾ.