കുളങ്ങരക്കാവ് ക്ഷേത്രത്തിൽ ഉത്സവം
1532455
Thursday, March 13, 2025 4:00 AM IST
മല്ലപ്പള്ളി: വായ്പൂര് കുളങ്ങരക്കാവ് ദേവീ ക്ഷേത്രത്തിലെ കുംഭ പൂര ഉത്സവം ഇന്നുമുതൽ 15 വരെ നടക്കും. ക്ഷേത്രം തന്ത്രി കുഴിക്കാട്ട്ഇല്ലത്ത് അഗ്നിശർമൻ വാസുദേവൻ നാരായണൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലും മേൽശാന്തി വായിപ്പൂക്കര ഇല്ലത്ത് പ്രതിഷ്നമ്പൂതിരിയുടെ ചുമതലയിലുമാണ്ചടങ്ങുകൾ.
ഇന്ന് രാവിലെ കുളത്തൂർ ദേവിക്ഷേത്രത്തിൽ നിന്ന് കവടിയാട്ടം തുടർന്ന് 108 നാളികേരത്തിന്റെ ചതുശതനിവേദ്യം വൈകുന്നേരം അഞ്ചിന് സേവ നിറമാല ദീപകാഴ്ച പുഷ്പാഭിഷേകം, രാത്രി 8.30 ന് പത്തനംതിട്ട ഒർജിനൽസിന്റെ ഗാനമേള. 15 ന് വൈകുന്നേരം എതിരേല്പ്.
16നു രാവിലെ 10.20നും 11.05നും മധ്യേ പുനഃപ്രതിഷ്ഠ ചടങ്ങുകൾ. നൂറുംപാലും മഹാപ്രസാദമുട്ട് എന്നിവയും ഉണ്ടാകും.