ലഹരി വിരുദ്ധ സായാഹ്ന സദസുമായി വൈഎംസിഎ
1532759
Friday, March 14, 2025 3:37 AM IST
തിരുവല്ല: ലഹരിക്കെതിരേയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി വൈഎംസിഎ തിരുവല്ല സബ് റീജിയൻ സമിതിയുടെ നേതൃത്വത്തിൽ നാളെ മൂന്നിന് തിരുവല്ല കെഎസ്ആർടിസി കോർണറിൽ ലഹരി വിരുദ്ധ സായാഹ്ന സദസ് മുക്തിഘോഷം നടക്കുന്നു.
ജില്ല കളക്ടർ എസ്. പ്രേംകൃഷ്ണർ ഉദ്ഘാടനം ചെയ്യും. സബ് - റീജൺ ചെയർമാൻ ജോജി പി. തോമസ് അധ്യക്ഷത വഹിക്കും.
ഡിവൈഎസ്പി എസ്. അഷാദ്, മദ്യ വിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ചെയർമാൻ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത, യോഗക്ഷേമ സഭ പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരി, ചീഫ് ഇമാം മുത്തൂർ മുസ്ലിം ജമാഅത്ത് അൽ ഹാഫിസ് മുഹമ്മദ് റിഫാൻ ബാഖവി തുറവൂർ,
മലങ്കര ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, വൈഎംസിഎ റീജണൽ വൈസ് ചെയർമാൻ കുര്യൻ തൂമ്പുങ്കൽ, യൂത്ത് വിമൻസ് ചിൽഡ്രസ് കമ്മിറ്റി ചെയർമാൻ ലിനോജ് ചാക്കോ, റീജൺ - സബ് റീജൺ, യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിക്കും.