കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് എൽഡിഎഫ് മാർച്ച് 17ന്
1532755
Friday, March 14, 2025 3:37 AM IST
പത്തനംതിട്ട: കേന്ദ്ര സർക്കാർ കേരളത്തോടുള്ള ജനവിരുദ്ധ നയങ്ങൾക്കെതിരേ 17ന് ജില്ലയിലെ കേന്ദ്ര ഗവൺമെന്റ് ഓഫീസുകളിലേക്ക് എൽഡിഎഫ് നേതൃത്വത്തിൽ മാർച്ച് നടത്തും.
രാവിലെ പത്തിന് മാർച്ച് ആരംഭിക്കും. പത്തനംതിട്ട ഹെഡ്പോസ്റ്റ് ഓഫീസിനു മുന്പിൽ സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമും അടൂർ ബിഎസ്എൻഎൽ ഓഫീസിനു മുന്പിൽ സിപിഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരനും കോന്നി ബിഎസ്എൻഎല്ലിനു മുന്പിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി ഉദയഭാനുവും
തിരുവല്ല ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ ജനതാദൾ -എസ് സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജോർജും റാന്നി പോസ്റ്റ് ഓഫീസിനു മുൻപിൽ കേരളാ കോൺഗ്രസ് - എം ജില്ലാ പ്രസിഡന്റ് സജി അലക്സും ഉദ്ഘാടനം ചെയ്യുമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ അലക്സ് കണ്ണമല അറിയിച്ചു.