സ്കൂൾ വാർഷികം നടത്തി
1533063
Saturday, March 15, 2025 4:04 AM IST
കൊറ്റനാട്: കളന്പാല എംടി എൽപി സ്കൂളിന്റെ 103 ാമത് വാർഷികം കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ ഗോപി ഉദ്ഘാടനം ചെയ്തു. മാനേജർ റവ. സാജു ജോൺ അധ്യക്ഷത വഹിച്ചു.
പഠനോത്സവം മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രകാശ് ചരളേലും ഇംഗ്ലീഷ് ഫെസ്റ്റ് ബ്ലോക്ക് പഞ്ചായത്തംഗം ഈപ്പൻ വർഗീസും ഉദ്ഘാടനം ചെയ്തു.
മുൻ ഹെഡ്മാസ്റ്റർ തോമസ് മാത്യു, എൽഎസി അംഗം മോൻസി കുര്യൻ, ഹെഡ്മിസ്ട്രസ് ബിജി ജോർജ്, പിടിഎ പ്രസിഡന്റ് ആശ ജിജി, ബ്ലസി ബിനു, എസ്. ബിനിമോൾ, ജോമിയ ജോമോൻ തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും പഠന മികവുകളുടെ അവതരണവും ഇതോടൊപ്പം ഉണ്ടായിരുന്നു.