ജനറൽ ആശുപത്രിയിൽ എക്സ്റേ അറ്റൻഡറില്ല, ജില്ലാ ആശുപത്രിയിൽ മൂന്നുപേർ
1532765
Friday, March 14, 2025 3:47 AM IST
കോഴഞ്ചേരി: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഒഴിവുണ്ടായിരുന്ന എക്സ്റേ അറ്റൻഡർ തസ്തികയിൽ പ്രമോഷനും സ്ഥലംമാറ്റവും നൽകി നിയമിച്ചയാൾ രാഷ്ട്രീയ സ്വാധീനം കാരണം തിരികെ ജില്ലാ ആശുപത്രിയിൽ എത്തിയത് വിവാദത്തിൽ. ജില്ലാ ആശുപത്രിയിലെ എക്സ്റേ അറ്റൻഡർമാരുടെ രണ്ട് തസ്തികകളിലും ആളുണ്ട്.
ജില്ലാ ആശുപത്രിയിൽ ദീർഘകാലം ജോലി ചെയ്തിരുന്നയാളെയാണ് പ്രമോഷൻ നൽകി മാറ്റിനിയമിച്ചത്. എന്നാൽ പഴയ സ്ഥാപനത്തിലേക്ക് രാഷ്ട്രീയ സ്വാധീനത്തിൽ ഇയാൾ മടങ്ങിയെത്തിയതോടെ ജീവനക്കാർക്കിടയിൽ അസംതൃപ്തിയായി. ഇതോടെ ജനറൽ ആശുപത്രിയിലെ എക്സ്റേ വിഭാഗത്തിന്റെ പ്രവർത്തനവും താളംതെറ്റിയിരിക്കുകയാണ്.