പോലീസ് എക്സ്റ്റന്‍ഷന്‍ സെന്ററുകള്‍
1532753
Friday, March 14, 2025 3:37 AM IST
പത്തനംതിട്ട: കുടുംബശ്രീ മിഷന്റെ സ്നേഹിതാ ജെന്‍ഡര്‍ ഹെല്പ് ഡെസ്ക്, ആഭ്യന്തര വകുപ്പുമായി ചേര്‍ന്ന് സ്നേഹിത പോലീസ് എക്സ്റ്റന്‍ഷന്‍ സെന്ററുകള്‍ ആരംഭിക്കും. സംസ്ഥാനത്തൊട്ടാകെയുള്ള ഡിവൈഎസ്പി ഓഫീസുകളിൽ നാളെ മുതലാണ് സെന്ററുകൾ സ്ഥാപിക്കുന്നത്.
പരാതികളുമായെത്തുന്നവര്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം. പ്രശ്നങ്ങളുള്ളവര്‍ക്ക് ഇതര വകുപ്പുകളുമായിചേര്‍ന്ന് തുടര്‍ ചികിത്സകളടക്കം പിന്തുണയേകുന്ന മറ്റ് പദ്ധതികളും നടപ്പാക്കും.
കമ്യൂണിറ്റി കൗണ്‍സിലര്‍മാരാണ് കേന്ദ്രങ്ങള്‍ക്ക് നേതൃത്വം നല്‍കുക. അഞ്ച് കേന്ദ്രങ്ങളിലും ഓരോ കൗണ്‍സലര്‍മാരുടെ സേവനം ലഭ്യമാക്കും. ആഴ്ചയില്‍ രണ്ടുദിവസം രാവിലെ മുതല്‍ വൈകുന്നേരം വരെയാണ് പ്രവര്‍ത്തന സമയം.