ലഹരി വിരുദ്ധ സംഗമവും മനുഷ്യശൃംഖലയും നാളെ
1532752
Friday, March 14, 2025 3:37 AM IST
പത്തനംതിട്ട: നെഹ്റു യുവ കേന്ദ്ര പത്തനംതിട്ടയും പ്രസ്ക്ലബ് പബ്ലിക് ലൈബ്രറി ആൻഡ് മീഡിയ റിസർച്ച് സെന്ററും ചേർന്ന് നഗരസഭയുടെയും എക്സൈസ് വകുപ്പിന്റെയും സഹകരണത്തോടെ നാളെ വൈകുന്നേരം അഞ്ചിന് പത്തനംതിട്ട ടൗൺ സ്ക്വയറിൽ ലഹരി വിരുദ്ധ സംഗമവും മനുഷ്യശ്യംഖലയും ദീപം തെളിയിക്കലും നടത്തും .
പ്രസ് ക്ലബ് പബ്ലിക് ലൈബ്രറി പ്രസിഡന്റ് ജി. വിശാഖൻ അധ്യക്ഷത വഹിക്കും. പത്തനംതിട്ട നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ സംഗമം ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാർ ലഹരി വിരുദ്ധസന്ദേശം നൽകും.
എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വി. റോബർട്ട്, നഗരസഭ പ്രതിപക്ഷ നേതാവ് കെ. ജാസീംകുട്ടി, ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം എ. ഗോകുലേന്ദ്രൻ, പ്രസ് ക്ലബ് പ്രസിഡന്റ് ബിജുകുര്യൻ തുടങ്ങിയവർ പ്രസംഗിക്കും.