ശ്രീവല്ലഭ ക്ഷേത്രത്തിൽ ഇന്ന് ആറാട്ട്
1532454
Thursday, March 13, 2025 4:00 AM IST
തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്സവം ഇന്ന് ആറാട്ട് ചടങ്ങുകളോടെ സമാപിക്കും. കൊടിയിറക്കിനു ശേഷം പുറപ്പാട് ചടങ്ങ് കിഴക്കേ നടയില്‍ നിന്ന് തുകലശേരിയിലേക്ക് നീങ്ങും . മുറിയാപ്പാലത്തിന് സമീപത്ത് എത്തുന്ന ആറാട്ടുസംഘത്തെ തുകലശേരി കരക്കാര് സ്വീകരിക്കും.
തുടര്‍ന്ന് മഹാദേവ ക്ഷേത്രത്തിനു സമീപത്തെ ആറാട്ട് കടവില്‍ ക്രിയകള്‍ തുടങ്ങും. ആറാട്ടിനു ശേഷം പറസ്വീകരണം.