താലൂക്ക് ആശുപത്രിയിൽ ഫീഡിംഗ് റൂം തുറന്നു
1533059
Saturday, March 15, 2025 4:04 AM IST
മല്ലപ്പള്ളി: താലൂക്ക് ആസ്ഥാന ആശുപത്രിയിൽ എത്തുന്ന അമ്മമാർക്കായി മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിന് കുട്ടികളുടെ ഒപിയോടു ചേർന്ന് സൗകര്യപ്രദമായി പ്രത്യേകം സജ്ജീകരിച്ച ഫീഡിംഗ് മുറി മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തിൽ ഉദ്ഘാടനം ചെയ്തു.
ഗൈനക്കോളജി ഒപിയിൽ പ്രത്യേക പരിശോധന മുറി സ്ഥാപിക്കുന്നതിനും ചൂട് കടുത്ത സാഹചര്യത്തിൽ ആശുപത്രിയിലെ കിടത്തി ചികത്സാ വിഭാഗത്തിൽ കൂടുതൽ ഫാനുകൾ സ്ഥാപിക്കുന്നതിനും ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചു.
താലൂക്ക് ആശുപത്രി കോമ്പൗണ്ടിലെ ഇലക്ട്രിക് ലൈനുകൾ കൂട്ടിമുട്ടി ആശുപത്രി കോമ്പൗണ്ടിലും ആശുപത്രിയിലേക്കുള്ള ട്രാൻസ്ഫോർമറിലും ചെറിയ തോതിലുള്ള തീപിടിത്തം ഉണ്ടായ സാഹചര്യത്തിൽ അടിയന്തിര എച്ച്എംസി യോഗം വിളിച്ചു ചേർത്ത് കോമ്പൗണ്ടിനുള്ളിലെ ഇലക്ട്രിക് ലൈനുകൾ പരിശോധിച്ച് കേട്പാട് പരിഹരിക്കുന്നതിനും ലൈനുകൾക്കിടയിൽ സ്പേസർ റോഡ് സ്ഥാപിക്കുന്നതിനും നിർദേശം നൽകി.