ദേശീയ ഉപഭോക്ത്യ അവകാശദിനം ഇന്ന്
1533055
Saturday, March 15, 2025 3:53 AM IST
പത്തനംതിട്ട: പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അന്തര്‍ ദേശീയ ഉപഭോക്ത്യ അവകാശദിനം പത്തനംതിട്ട നഗരസഭാ ടൗണ്‍ ഹാളില്‍ ഇന്ന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം ഉദ്ഘാടനം ചെയ്യും. ജില്ലാ സപ്ലൈ ഓഫീസര്‍ കെ. ആര്. ജയശ്രീ അധ്യക്ഷത വഹിക്കും.
ഉപഭോക്ത്യ തര്‍ക്ക പരിഹാര കമ്മീഷന് പ്രസിഡന്റ് ബേബിച്ചന് വെച്ചൂച്ചിറ, ജില്ലാ സപ്ലൈ ഓഫീസ് സീനിയര്‍ സൂപ്രണ്ട് ബിന്ദു ആർ. നായര്‍, കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ എ. ഷാജു , കണ്‍സ്യൂമര്‍ വിജിലന്‍സ് സെന്റര്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഗിരിജ മോഹൻ, ആര്. ഗോപികൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിക്കും.