കുളത്തൂർമൂഴി പാലത്തിൽ തങ്ങി നിൽക്കുന്ന മുളങ്കൂട്ടങ്ങൾ നീക്കാൻ നടപടിയില്ല
1532767
Friday, March 14, 2025 3:47 AM IST
കുളത്തൂർമൂഴി: പാലത്തിന്റെ തൂണുകളിൽ തടഞ്ഞുനിൽക്കുന്ന മുളംകൂട്ടങ്ങൾ നീക്കംചെയ്യാൻ നടപടിയില്ല. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കോട്ടാങ്ങൽ, വെള്ളാവൂർ പഞ്ചായത്തുകളെ മണിമലയാറിന് കുറുകെ ബന്ധിപ്പിക്കുന്ന കൂളത്തൂർമൂഴി പാലത്തിന്റെ രണ്ടു തൂണുകളുടെ അസ്ഥിവാരത്തോടു ചേർന്നാണ് മുളങ്കൂട്ടവും മാലിന്യങ്ങളും അടിഞ്ഞുകൂടിയിരിക്കുന്നത്.
പാലത്തിന് 70 മീറ്റർ താഴെയുള്ള തടയണയിലടക്കം ജലനിരപ്പ് താഴ്ന്നതിനാൽ മുളങ്കൂട്ടങ്ങൾ ഒഴുകി നീങ്ങാനുള്ള സാധ്യതയും ഇല്ലാതായി. തൂണിനു സമീപത്തായി ശുദ്ധജല പദ്ധതിയുടെ ബേബി കിണറും തീരം ചേർന്ന് പമ്പിംഗ് സ്റ്റേഷനും സ്ഥിതിചെയ്യുന്നുണ്ട്. അധികൃതരുടെ അടിയന്തര ശ്രദ്ധപതിയണമെന്ന ആവശ്യം ശക്തമാണ്.