തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനം ലഭിക്കുന്നില്ല
1532769
Friday, March 14, 2025 3:47 AM IST
കൊടുമൺ: സാധാരണക്കാരുടെ പ്രയാസത്തിന് പരിഹാരമായി യുപിഎ സർക്കാർ ആരംഭിച്ച മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്ന സംസ്ഥാനത്തെ തൊഴിലാളികൾക്കു രണ്ടുമാസമായി വേതനമില്ല.
14 ലക്ഷത്തിൽ പരം തൊഴിലാളികൾക്കാണ് വേതനം മുടങ്ങിയിരിക്കുന്നത്. ജോലി ചെയ്തവർക്കുള്ള വേതനം അടിയന്തരമായി ലഭ്യമാക്കാൻ നടപടി വേണമെന്ന് ഡിസിസി വൈസ് പ്രസിഡന്റ് എം.ജി. കണ്ണൻ ആവശ്യപ്പെട്ടു.
കൊടുമൺ പഞ്ചായത്ത് 10-ാം വാർഡ് മഹാത്മാഗാന്ധി കുടുബ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സുനിൽ ജോർജിന്റെ അധ്യക്ഷതയിൽ ഡിസിസി ജനറൽ സെക്രട്ടറി റ്റി.എൻ. തൃദീപ് മുഖ്യപ്രഭാഷണം നടത്തി.
എ.വിജയൻനായർ, അങ്ങാടിക്കൽ വിജയകുമാർ, മുല്ലൂർ സുരേഷ്, അജികുമാർ രണ്ടാം കുറ്റി, എ.ജി. ശ്രീകുമാർ, പ്രകാശ് ജോൺ, ആർ.സി. ഉണ്ണിത്താൻ, വി.എം.ജോർജ്, വി.റ്റി. ഗോപാലൻ തുടങ്ങിയവർ പ്രസംഗിച്ചു.