റാന്നി ബ്ലോക്ക്തല പഠനോത്സവം
1532768
Friday, March 14, 2025 3:47 AM IST
റാന്നി: അക്കാദമിക മികവുകളുടെ നേർക്കാഴ്ചയൊരുക്കി റാന്നി ബ്ലോക്ക് തല പഠനോത്സവം പുതുശേരിമല ഗവൺമെന്റ് യുപി സ്കൂളിൽ നടന്നു. മുന്‍ എംഎൽഎ രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. പ്രകാശ് അധ്യക്ഷത വഹിച്ചു.
ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പ്രീതി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ബിപിസി ഷാജി എ. സലാം സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി പഠനോത്സവം വിശദീകരണം നടത്തി. വകസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അജിമോൻ, എസ്എംസി ചെയർപേഴ്സൺ എം. സജിനി,
പ്രഥമാധ്യാപിക എ.ആർ. ഷീജ, സിആർസി കോഓർഡിനേറ്റർ അനുഷ ശശി, സ്പെഷൽ എഡ്യൂക്കേറ്റർ വി.ആർ. വിഞ്ചു, സ്വാഗതസംഘം കൺവീനർ വി.ജി. മഞ്ജു, ജോബിൻ ജോർജ് എന്നിവർ പ്രസംഗിച്ചു.
വിവിധ ക്ലാസുകളുടെ സർഗ രചനകളുടെ വിശേഷാൽ പതിപ്പുകളും ഒന്ന്, രണ്ട് ക്ലാസുകളുടെ പത്രങ്ങൾ എന്നിവ എഇഒ പ്രീതി ജോസഫ്, ബിപിസി ഷാജി എ. സലാം എന്നിവർ പ്രകാശനം ചെയ്തു.