വനിതാദിനാചരണം നടത്തി
1532770
Friday, March 14, 2025 3:47 AM IST
തിരുവല്ല: സോഷ്യൽ സർവീസ് സൊസൈറ്റി ബോധനയുടെയും പുഷ്പഗിരി നഴ്സിംഗ് കോളജിന്റെയും പത്തനംതിട്ട നബാർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ വനിതാ ദിനാചരണവും സൗജന്യ ജീറിയാട്രിക് കെയർ പരിശീലന പരിപാടിയും നടത്തി. ബോധന എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ബിനീഷ് സൈമൺ അധ്യക്ഷത വഹിച്ച യോഗത്തിൽ പുഷ്പഗിരി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. റീന തോമസ് പരിപാടികൾ ഉദ്ഘാടനം ചെയ്തു.
നബാർഡ് ജില്ലാ ഡവലപ്മെന്റ് ഓഫീസർ വിഷ്ണു എച്ച്. ദാസ്, എസ്ബിഐ ലീഡ് ബാങ്ക് മാനേജർ സിറിയക് ജോൺ, സിന്റ മറിയം ജോൺ എന്നിവർ പ്രസംഗിച്ചു.
കുളനട: ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വനിതാദിനാഘോഷം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് പ്രസിഡന്റ് ചിത്തിര സി. ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് പി.ആര്. മോഹന്‍ദാസ് അധ്യക്ഷത വഹിക്കും.
തിരുവല്ല: തിരുവല്ല ജെസിഐ നേതൃത്വത്തിൽ സെന്റ് മേരീസ് വനിതാ കോളജിൽ വനിതാ ദിനം ആചരിച്ചു. വനിതാ ജെസി ചെയർപേഴ്സൺ ഡോ. ദിവ്യ തോമസ് അധ്യക്ഷത വഹിച്ചു. കേരള വനിതാ കമ്മീഷൻ അംഗം എലിസബത്ത് മാമ്മൻ മത്തായി ഉദ്ഘാടനം ചെയ്തു . മോട്ടിവേഷൻ സ്പീക്കർ മെർലിൻ റ്റി. മാത്യു ക്ലാസിനു നേതൃത്വം നൽകി.
ജെസിഐ പ്രസിഡന്റ് ജിതിൻ കല്ലാകുന്നേൽ പുഷ്പവൃഷ്ടി അവാർഡ് കോളജ് വൈസ് പ്രിൻസിപ്പാൽ ഡോ. സീമാ പണിക്കർക്കും വുമൺ ഓഫ് വർത്ത് അവാർഡ് പ്രിൻസിപ്പൽ ഡോ. മനു ഉമ്മൻ ഏറ്റുവാങ്ങി. ജെസിഐ വൈസ് പ്രസിഡന്റ് ജെറി ജോഷി,
പ്രോഗ്രാം ഡയറക്ടർ കുര്യൻ ചെറിയാൻ, ജെസിഐ സെക്രട്ടറി ലിബിൻ മാത്യു, മനോജ് കുമാർ, മോജി സഖറിയ, പ്രഫ. സിനി ആനി ഏബ്രഹാം, ജിഷാ നിബു, ജിജാ റേച്ചൽ ഇടിക്കുള, വി. അഞ്ജലി എന്നിവർ പ്രസംഗിച്ചു.