മോഷണക്കേസ് പ്രതി അറസ്റ്റിൽ
1532452
Thursday, March 13, 2025 4:00 AM IST
പത്തനംതിട്ട: ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി മോഷണം, കവര്‍ച്ചാ കേസുകളില്‍ ഉൾപ്പെട്ടിരുന്ന യുവാവ് പത്തനംതിട്ട പോലീസിന്റെ പിടിയിലായി. തണ്ണിത്തോട് തേക്ക്തോട് സതീഷ് ഭവനില്‍ സതീഷാണ് (40) അറസ്റ്റിലായത്. പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റേഷൻ പരിസരത്തു നിന്നും സംശയകരമായ സാഹചര്യത്തിലാണ് ഇയാളെ പൊലിസ് കസ്റ്റഡിയിലെടുക്കുന്നത്.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം പത്തനംതിട്ട അമല ബാറിന് മുന്നിലെ ഇടവഴിയില്‍ വച്ച് കോന്നി ഇളക്കൊള്ളൂര്‍ പുനമൂട്ടില്‍ വീട്ടില്‍ മോഹനനെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്നത് താനാണെന്ന് ഇയാള്‍ പോലീസിനു മൊഴി നല്കി. ദേഹപരിശോധനയില്‍ പണവും പേഴ്സും കണ്ടെത്തി.
പത്തനംതിട്ട, റാന്നി, കോന്നി തുടങ്ങിയ സ്റ്റേഷനുകളില്‍ 2014 മുതല്‍ രജിസ്റ്റര്‍ ചെയ്ത നിരവധി മോഷണ കവര്‍ച്ചാകേസുകളില്‍ പ്രതിയാണ് ഇയാള്‍. തുടര്‍നടപടികള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.
പണവും മൊബൈല്‍ ഫോണും മോഷണം പോയതിന് മോഹനന് പത്തനംതിട്ട പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്ഐ ബി. കൃഷ്ണകുമാര്‍ കേസെടുത്തു അന്വേഷണം നടത്തുന്നതിനിടയിലാണ് സതീഷ് കുടുങ്ങിയത്.