ലഹരിക്കെതിരേ കോന്നി ടൗണിൽ നാളെ ദീപം തെളിക്കും
1532756
Friday, March 14, 2025 3:37 AM IST
കോന്നി: ഗ്രീൻ നഗർ റസിഡൻഷൽ അസോസിയേഷൻ സീനിയർ ചേംബർ ഇന്റർനാഷണലിന്റെ സഹകരണത്തോടെ ലഹരിക്കെതിരേയുള്ള കാന്പെയ്ന്റെ ഭാഗമായി നാളെ വൈകുന്നേരം ആറിന് കോന്നി ടൗണിൽ ദീപം തെളിക്കും. കോന്നി ഡിവൈഎസ്പി രാജപ്പൻ റാവുത്തർ ഉദ്ഘാടനം ചെയ്യും.
എക്സൈസ് ഇൻസ്പെക്ടർ ശ്രീകാന്ത് മുഖ്യ പ്രഭാഷണം നടത്തും. അസോസിയേഷൻ പ്രസിഡന്റ് ജോർജ് വർഗീസ് തേയിലശേരിയിൽ അധ്യക്ഷത വഹിക്കും. സീനിയർ ചേംബർ പ്രസിഡന്റ് ജയിംസ് വർഗീസ് സന്ദേശം നൽകും. ഗ്രാമപഞായത്ത് പ്രസിഡന്റ് അനി സാബു ദീപം പകർന്ന് നൽകും. അസോസിയേഷൻ വൈസ് പ്രസിഡന്റ് എം.സി. രാധാകൃഷ്ണൻ നായർ പ്രതിഞ്ജ ചൊല്ലി കൊടുക്കും.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി ഏബ്രഹം, ബ്ലോക്ക്പഞ്ചായത്ത് അംഗങ്ങളായ പ്രവീൺ പ്ലാവിളയിൽ, തുളസി മണിയമ്മ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എച്ച്. ഫൈസൽ, ശോഭാ മുരളി ഉദയകുമാർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി റ്റി.ദീപു , സുജിത്ത് ബാലഗോപാൽ അബ്ദുൾ മുത്തലീഫ് , രാജീസ് കൊട്ടാരം, വി.ബി. ശ്രീനിവാസൻ തുടങ്ങിയവർ പ്രസംഗിക്കും.