മീനമാസ പൂജകൾക്ക് ശബരിമല നട തുറന്നു, ദർശനത്തിനു പുതിയ സംവിധാനം
1533053
Saturday, March 15, 2025 3:53 AM IST
ശബരിമല: മീന മാസപൂജകൾക്കായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്ര നട തുറന്നു.
ഇന്നലെ വൈകുന്നേരം തന്ത്രിമാരായ കണ്ഠരര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയാണ് നട തുറന്നു ദീപം തെളിച്ചത്.
അയ്യപ്പഭക്തർക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏർപ്പെടുത്തിയ പുതിയ ദർശനക്രമീകരണം ഇന്നലെ നിലവിൽ വന്നു. ഇതനുസരിച്ച് പതിനെട്ടാം പടി കയറിയെത്തുന്ന അയ്യപ്പഭക്തർക്ക് ഇനി മുതൽ ഫ്ലൈഓവറിൽ ദർശനത്തിനായി കാത്തു നിൽക്കാതെ നേരിട്ട് സോപാനം വഴി ശ്രീകോവിലിനു മുന്പിലെത്തി ദർശനം നടത്താം.