സ്റ്റെപ് ഉദ്ഘാടനം ചെയ്തു
1532451
Thursday, March 13, 2025 4:00 AM IST
നാറാണംമൂഴി: ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ ചെറുകുന്നേൽപടി - കാലായിൽ പടി മലങ്കര കത്തോലിക്കാ പള്ളി റോഡിലെ സ്റ്റെപ് നിർമാണംപൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് നിർവഹിച്ചു. വാർഷിക പ്ലാൻ പദ്ധതി പ്രകാരം അഞ്ചുലക്ഷം രൂപ ചെലവഴിച്ച പദ്ധതിയാണിത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ നീറംപ്ലാക്കൽ അധ്യക്ഷത വഹിച്ചു. ജയിംസ് കക്കാട്ടുകുഴി, ജോർജ് ജോസഫ് അറയ്ക്കമണ്ണിൽ, ഫാ. എൽദോസ് ,ഓമന പ്രസന്നൻ, എം.പി. സുരേന്ദ്രൻ, ഷിബു തോണിക്കടവിൽ, ജോസ് കാട്ടുപുരയിടം, തോമസ് പള്ളിക്കൽ, സി.പി. മാത്യു, റെജി ചെങ്കോട്ടയിൽ, ഏബ്രഹാം ഫിലിപ്പ്, ഗ്രേസി ചെറുകുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.