ബൈക്കപകടത്തിൽ പരിക്കേറ്റ ക്ഷേത്രം ജീവനക്കാരൻ മരിച്ചു
1532453
Thursday, March 13, 2025 4:00 AM IST
അടൂർ: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിരുന്ന ക്ഷേത്രം ജീവനക്കാരൻ മരിച്ചു. മണ്ണടി കാലായ്ക്ക് കിഴക്ക് പാറവിള കിഴക്കേതിൽ ജി. സന്തോഷ് കുമാറാണ് (49) മരിച്ചത്. പന്നിവിഴ പീടികയിൽ ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്നു.
തിങ്കളാഴ്ച വൈകുന്നേരം എംസി റോഡിൽ വടക്കടത്തുകാവ് എംഎംഡിഎം ഐടിസിയ്ക്ക് സമീപം നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചായിരുന്നു അപകടം. തലയ്ക്ക് ഗുരുത പരിക്കേറ്റ സന്തോഷ് കുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു.
സംസ്കാരം ഇന്ന് 12-ന് വീട്ടുവളപ്പിൽ. ഭാര്യ: വി.മഞ്ജു. മക്കൾ: അഭിനവ് എസ്. കുമാർ, ആദിത്യാ സന്തോഷ്.