കഞ്ചാവുമായി പിടിയിൽ
1532754
Friday, March 14, 2025 3:37 AM IST
പന്തളം: ലഹരി വസ്തുക്കള്‍ക്കെതിരായ പരിശോധനയില്‍ പന്തളം പോലീസ് രണ്ടു യുവാക്കളെ പിടികൂടി. കരുനാഗപ്പള്ളി കൊച്ചാലുംമൂട് കാട്ടില്‍കടവ്, ആദിനാട് സൗത്ത്, കുന്നയില്‍ ഹൗസ് മുഹമ്മദ് ജാബിര്‍ (22), പന്തളം കടക്കാട് പണ്ടാരത്തില്‍ തെക്കേപുരയില്‍ വീട്ടില്‍ ജിഷ്ണു (19) എന്നിവരാണ് അറസ്റ്റിലായത്. കക്കടപാലത്ത് വച്ചാണ് ജാബിര്‍ പിടിയിലായത്, മുട്ടാര്‍ മുത്തോണിയില് നിന്നാണ് ജിഷ്ണുവിനെ കസ്റ്റഡിയില്‍ എടുത്തത്. ജാബിറിൽ നിന്ന് 35 ഗ്രാമും ജിഷ്ണുവിന്റെ പക്കൽ നിന്ന് ആറു ഗ്രാം കഞ്ചാവാണ് പിടികൂടിയത്.
വില്പനയ്ക്കായി കൈയിൽ കരുതിയതാണെന്ന് ഇരുവരും പറഞ്ഞു. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ജീന്‍സിന്റെ പോക്കറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെടുത്തത്. പന്തളം പോലീസ് ഇന്‍സ്പെക്ടര്‍ ടി.ഡി.പ്രജീഷിന്റെ മേല്‍നോട്ടത്തില്‍, എസ് ഐ അനീഷ് എബ്രഹാമിന്റെ നേതൃത്വത്തിൽ ബുധനാഴ്ച രാത്രി നടന്ന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
പത്തനംതിട്ട: 2.120 കിലോ കഞ്ചാവുമായി രണ്ട് പേര് കൂടി അറസ്റ്റില്‍. പത്തനംതിട്ട ആനപ്പാറ മണ്ണില്‍ ചുങ്കക്കാരന് വീട്ടില്‍ അര്‍ഷാദ് ഖാന്(28), ഇയാളുടെ സുഹൃത്ത് ആനപ്പാറ ചുങ്കക്കാരന് വീട്ടില്‍ റഫീഖ് (31) എന്നിവരാണ് പിടിയിലായത്. ഡാന്‍സാഫ് സംഘവും ആറന്മുള, കോയിപ്രം സ്പെഷല്‍ ബ്രാഞ്ച്, സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്കൂട്ടറില്‍ യാത്രചെയ്തുവന്ന ഇവരെ കോഴഞ്ചേരി പാലത്തില്‍ തടഞ്ഞു പിടികടുകയായിരുനനു.
40000 രൂപയും പ്രതികളില്‍ നിന്നും കണ്ടെടുത്തു. സ്കൂട്ടറിന്റെ സീറ്റിനടിയിലെ സ്ഥലത്ത് പാക്കറ്റിലായി സൂക്ഷിച്ചനിലയിലായിരുന്നു കഞ്ചാവ്. അർഷാദ് ഖാനെതിരേ ആറന്മുള സ്റ്റേഷനില്‍ 2023 ല്‍ രജിസ്റ്റര്‍ ചെയ്ത എന്‍ഡിപിഎസ് കേസ് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
റഫീഖ് വിദേശത്ത് ജോലിയിലായിരുന്നു. അവധിക്ക് നാട്ടിലെത്തിയതാണ്. കഞ്ചാവ് ശേഖരിച്ച് കടത്തിക്കൊണ്ടുവന്ന് വില്പനയ്ക്ക് വേണ്ടി സൂക്ഷിച്ചതാണെന്ന് ചോദ്യം ചെയ്യലില്‍ ഇവർ
സമ്മതിച്ചു. സംഘത്തില്‍ കോയിപ്രം പോലീസ് ഇന്‍സ്പെക്ടര്‍ ജി .സുരേഷ് കുമാർ, എസ്ഐ ഗോപകുമാര്‍ തുടങ്ങിയവർ ഉൾപ്പെട്ടിരുന്നു.