ലഹരിക്കു പണം തേടി മോഷണം: സ്ത്രീകളുടെ മാല കവരുന്ന രണ്ടംഗ സംഘം പിടിയിൽ
1532758
Friday, March 14, 2025 3:37 AM IST
പത്തനംതിട്ട: കഞ്ചാവ് വാങ്ങുന്നതിനായി പണം സന്പാദിക്കാൻ ബൈക്കില്‍ കറങ്ങിനടന്ന് സ്ത്രീകളുടെ മാലകവരുന്ന രണ്ടു യുവാക്കളെ പോലീസ് പിടികൂടി.
തണ്ണിത്തോട് മണ്ണീറ ചാങ്ങയില്‍ കിഴക്കതില്‍ വിമല്‍ സുരേഷ് (21), വടശേരിക്കര അരുവിക്കല്‍ ഹൗസില്‍ സൂരജ് എം.നായര്‍(21) എന്നിവരാണ് അറസ്റ്റിലായത്. മോഷണത്തേ തുടർന്ന്
ഇവർ കേരള എക്സ്പ്രസ് ട്രെയിനില്‍ യാത്ര ചയ്യുന്നതാി വിവരം ലഭിച്ചതുപ്രകാരം ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനിലെത്തി പോലീസ് സംഘംകസ്റ്റഡിയിലെടുക്കുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 20ന് കോന്നി പോലീസ് രജിസ്റ്റര്‍ ചെയ്ത് കേസില്‍ അന്വേഷണം നടത്തിവരുന്നതിനിടയിലാണ് യുവാക്കള്‍ കുടുങ്ങിയത്. 20ന് കോന്നി ആഞ്ഞിലികുന്നില്‍ സ്കൂട്ടറില്‍ യാത്ര ചെയ്ത് സ്ത്രീയുടെ സ്വര്‍ണമാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചതും 21ന് വൈകുന്നേരം കോന്നി മ്ലാന്തടത്ത് മറ്റൊരു സ്ത്രീയുടെ സ്വര്‍ണമാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചതും ഇവരാണെന്നു പോലീസ് പറഞ്ഞു. ഇക്കാര്യം പിടിയിലായവർ പോലീസിനോടു വെളിപ്പെടുത്തി.
ഉണങ്ങിയതും പച്ചയുമായ കഞ്ചാവ് ഇവരില്‍ നിന്നും പിടിച്ചെടുത്തു. ലഹരിവസ്തുക്കള്‍ വാങ്ങുന്നതിന് പണം കണ്ടെത്താനാണ് മാല പറിക്കാന്‍ തുടങ്ങിയതെന്നും പോലീസിനോട് പറഞ്ഞു. രണ്ടാം പ്രതി സൂരജ് റാന്നി പോലീസ് സ്റ്റേഷനിലെ ഒരു കഞ്ചാവ് കേസില്‍ പ്രതിയായിട്ടുണ്ടെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായി. ഇവര്‍ സഞ്ചരിച്ച വാഹനങ്ങള്‍ ഒന്നാം പ്രതി വിമലിന്റെ മാതാപിതാക്കളുടെ പേരിലുള്ളതാണ്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
കോന്നി ഡിവൈഎസ്പി ടി.രാജപ്പന്റെ മേല്‍നോട്ടത്തില്‍ പോലീസ് ഇന്‍സ്പക്ടര്‍ ി.ശ്രീജിത്ത്, പ്രോബെഷന്‍ എസ്ഐ ദീപക്ക്, എസ്ഐ പ്രഭ, എഎസ്ഐ അഭിലാഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം.