ലോക വൃക്കദിനാചരണവും സൗജന്യ ഡയാലിസിസും
1533064
Saturday, March 15, 2025 4:04 AM IST
കോഴഞ്ചേരി: കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിലെ വൃക്ക രോഗ വിഭാഗമായ മുത്തൂറ്റ് കിഡ്നി കെയർ വിഭാഗത്തിന്റെ നേതൃത്വത്തിൽ ലോക വൃക്കദിനം ആചരിച്ചു. ചലച്ചിത്ര സംവിധായകൻ മേജർ രവി ദിനാചരണം ഉദ്ഘാടനം ചെയ്തു.
ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സനീബ് കെ. രഘുനാഥൻ, വൃക്ക രോഗ വിഭാഗം മേധാവിയും കൺസൾട്ടന്റുമായ ഡോ. ബിനോയ് ഫിലിപ്പ്, ഡോ. ഐശ്വര്യ ധനപാലൻ, സീനിയർ കൺസൾട്ടന്റ് ഡോ. എ. എൻ. ശാന്തമ്മ എന്നിവർ പ്രസംഗിച്ചു.
ഇതോടൊപ്പം നിലവിലെ ഡയാലിസിസ് രോഗികൾക്ക് ഒരു ഡയാലിസിസ് സൗജന്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ പെഗാസൺസ് ബാൻഡ് ആൻഡ് എന്റർടൈൻമെന്റസിന്റെ സംഗീത വിരുന്നോടുകൂടിയാണ് പരിപാടികൾ സമാപിച്ചത്.