സ്കൂൾ വാർഷികം ഇന്ന്
1532773
Friday, March 14, 2025 3:51 AM IST
പത്തനംതിട്ട: സെന്റ് ഗ്രിഗോറിയോസ് ഇംഗ്ലീഷ് മീഡിയം എൽപി സ്കൂൾ വാർഷികാഘോഷം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് ജില്ലാ വനിതാ, ശിശു വികസന ഓഫീസർ നീതാ ദാസ് ഉദ്ഘാടനം ചെയ്യും. പിടിഎ പ്രസിഡന്റ് അനു പി.ബേബിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്സ് മുഖ്യ പ്രഭാഷണവും കൗൺസിലർ സിന്ധു അനിൽ സമ്മാന വിതരണവും നിർവഹിക്കും.
വാളക്കുഴി: പെരുന്പ്രാക്കാട് ബിഎഎം യുപി സ്കൂൾ വാർഷികവും സർവീസിൽ നിന്നു വിരമിക്കുന്ന ഹെഡ്മിസ്ട്രസ് സെറീന ഏബ്രഹാമിനു യാത്രയയപ്പും ഇന്നു നടക്കും. രാവിലെ പത്തിന് ആരംഭിക്കുന്ന സമ്മേളനം കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സൂസൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.
റവ.ജേക്കബ് ജോൺ അധ്യക്ഷത വഹിക്കും. വികാരി ജനറാൾ റവ.ഈശോ മാത്യു മുഖ്യസന്ദേശം നൽകും. ഫോട്ടോ അനാച്ഛാദനം സ്കൂൾ കോർപറേറ്റ് മാനേജർ കുരുവിള മാത്യു നിർവഹിക്കും.