സഹകരണ ജനാധിപത്യം തകർക്കുന്ന സർക്കാർ നയം തിരുത്തണം: ഡിസിസി പ്രസിഡന്റ്
1532771
Friday, March 14, 2025 3:51 AM IST
റാന്നി: സഹകരണമേഖലയിലെ ജനാധിപത്യത്തെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണമെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍. സഹകരണ ജനാധിപത്യ വേദി റാന്നി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റാന്നി കേരള ബാങ്കിനു മുന്പില് നടത്തിയ ജില്ലാതല പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ ജനാധിപത്യവേദി ജില്ലാ ചെയര്മാന് കെ. ജയവർമ അധ്യക്ഷത വഹിച്ചു. റിങ്കു ചെറിയാൻ, ടി. കെ. സാജു, കാട്ടൂര്‍ അബ്ദുൾസലാം, ജി. സതീഷ് ബാബു, ലിജു ജോര്‍ജ്, അഹമ്മദ് ഷാ, സിബി താഴത്തില്ലത്ത്, ഏബ്രഹാം മാമ്മൻ,
സി.കെ. ബാലന്, മണിയാര്‍ രാധാകൃഷ്ണൻ, പ്രമോദ് മന്ദമരുതി, രാജു മരുതിക്കൽ, ബെന്നി മാടത്തുംപടി, രഞ്ജി പതാലിൽ, അനില്‍ പൈക്കര, അന്നമ്മ തോമസ്, വിജു കരോട്ട്, റെജി പണിക്കമുറി സോമശഖരപ്പണിക്കർ, പുഷ്കരന്. ആര് തുടങ്ങിയവര്‍ പ്രസംഗിച്ചു.