വനിതകൾക്ക് സ്വയം പ്രതിരോധ പരിശീലനം
1532440
Thursday, March 13, 2025 3:55 AM IST
പത്തനംതിട്ട: സെൻട്രൽ ക്ലബ്, ലയൺസ് ക്ലബ് ഓഫ് പത്തനംതിട്ട റോയൽ, ജെസിഐ പത്തനംതിട്ട, വൈസ് മെൻസ് ക്ലബ് ഓഫ് പത്തനംതിട്ട സെൻട്രൽ, റോട്ടറി ക്ലബ് ഓഫ് പത്തനംതിട്ട സെൻട്രൽ, പത്തനംതിട്ട ജില്ലാ കരാട്ടെ അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ വനിതാ ദിനാചരണവും സ്വയം പ്രതിരോധ പരിശീലനവും നടന്നു.
പത്തനംതിട്ട സെൻട്രൽ ക്ലബ് പ്രസിഡന്റ് രഞ്ജി ഈപ്പൻ മാത്യുവിന്റെ അധ്യക്ഷതയിൽ വനിതാ ദിനാചരണം വനിതാ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ കെ.ആർ. ഷെമിമോൾ ഉദ്ഘാടനം ചെയ്തു. സ്വയം പ്രതിരോധ പരിശീലനത്തിന് പത്തനംതിട്ട ജില്ലാ കരാട്ടെ അസോസിയേഷൻ പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര നേതൃത്വം നൽകി.
യോഗത്തിൽ പി.എസ്. ബാബു, ഷാജി മാത്യു, ശ്രീജു സദൻ, റിച്ചൺ കെ ജോൺ, നിത ഷാജി,ഡോ. അമൃത എസ്. പിള്ള, ദിൽ ജിത്ത് പ്ലാപ്പള്ളി,പി.ആർ. ഗിരീഷ്, ഡി. കെ. ജോൺ എന്നിവർ പ്രസംഗിച്ചു.