ഏകദിന ശില്പശാല നടത്തി
1532157
Wednesday, March 12, 2025 3:55 AM IST
അടൂർ: പറക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ ഇന്നോവേഷന്‍ ക്ലസ്റ്റര്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി. സരസ്വതിയുടെ അധ്യക്ഷതയില്‍ പ്രസിഡന്റ് എം.പി. മണിയമ്മ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രജീഷ് ആർ. നാഥ്, ജനകീയസൂത്രണം ജില്ലാ ഫെസിലിറ്റേറ്റര്‍ അജീഷ്, കെ-ഡിസ്ക് കോണ്‍സള്‍ട്ടന്റ് എം. കെ. വാസു, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ബെല്‍രാജ്, ജില്ല കോഓര്‍ഡിനേറ്റര്‍ അശ്വതി ഷാജി, വിഷയ വിദഗ്ധർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ ശില്പശാലയില് പങ്കെടുത്തു.