മികച്ച ക്ഷീരസംഘം സെക്രട്ടറിയായി ജോയ്സി പി. ജോൺ
1532437
Thursday, March 13, 2025 3:41 AM IST
റാന്നി: മികച്ച ക്ഷീരസംഘം സെക്രട്ടറിക്കുള്ള പുരസ്കാരം വെച്ചൂച്ചിറ ക്ഷീരോത്പാദക സംഘം സെക്രട്ടറി ജോയ്സി പി. ജോണിന്. ജില്ലയിൽ ഏറ്റവും കൂടുതൽ പാൽ അളക്കുന്ന സംഘമാണ് വെച്ചൂച്ചിറയിലേത്. 260 കർഷകരിൽ നിന്നായി 3600 ലിറ്റർ പാലാണ് സംഘത്തിൽ പ്രതിദിനം അളക്കുന്നത്.
ക്ഷീര വികസന വകുപ്പ് 2015-16 വർഷത്തെ ഡോ. വർഗീസ് കുര്യൻ അവാർഡ്, നാഷണൽ കോഓപ്പറേറ്റീവ് ഡവലപ്പ്മെന്റ് കോർപറേഷൻ ന്റെ 2023-24 വർഷത്തെ മികച്ച ക്ഷീര സംഘം, തിരുവനന്തപുരം മേഖല യൂണിയൻ മികച്ച ക്ഷീര സംഘം അവാർഡുകൾ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ജേക്കബ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ ഒന്പതംഗം ഭരണസമിതിയാണ് സംഘത്തിനുള്ളത്. അഞ്ച് ജീവനക്കാരുമുണ്ട്.
28 വർഷമായി സംഘത്തിൽ ജോലിചെയ്യുന്ന ജോയ്സി, 13 വർഷമായി സംഘം സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുകയാണ്. ഭർത്താവ്: ബിജോ ജോൺ, മക്കൾ: റോഹൻ ബിജോ ഫിലിപ്പ്, നോഹൻ ബിജാ ജോൺ.