സെമിനാർ സംഘടിപ്പിച്ചു
1532441
Thursday, March 13, 2025 3:55 AM IST
മല്ലപ്പള്ളി: മണിമലയാളം ഭാഷാവേദിയുടേയും അന്യോന്യം മല്ലപ്പള്ളിയുടേയും ആഭിമുഖ്യത്തിൽ "ഭാഷയിലെ നൂതന പ്രവണതകൾ " എന്ന വിഷയത്തിൽ സെമിനാർ നടത്തി. റജി സാമുവൽ അധ്യക്ഷത വഹിച്ചു. ഡോ. ബി. രവികുമാർ വിഷയം അവതരിപ്പിച്ചു.
ജി. അനിൽകുമാർ, മണി ആനിക്കാടൻ, കെ. എസ്. രാജു, വത്സമ്മ പെരുമ്പെട്ടി, നകുൽ ജെ. ചന്ദ്രൻ, ഡോ. സജി ചാക്കോ, പ്രഫ. മാത്യു സി. മാത്യു, ജിനോയ് ജോർജ്, പ്രഫ.മധു ലാൽ, പ്രഫ. കെ. കെ. രാജു, പുരുഷോത്തമൻ തമ്പി, എം. വി. തോമസ്, റ്റി. കെ. നരേന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു.