പൊൻകതിർ കിറ്റുകൾ വിതരണം ചെയ്തു
1532443
Thursday, March 13, 2025 3:55 AM IST
അത്തിക്കയം: കേരളത്തിൽ ആദ്യമായി നാറാണംമുഴി ഗ്രാമപഞ്ചായത്ത് വനിതാ ശിശുവികസന പ്രോജക്ടായി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ പെൺകതിർ പൊൻകതിരിന്റെ ഗുണഭോക്താക്കൾക്കുള്ള കിറ്റുകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് നിർവഹിച്ചു.
വൈസ് പ്രസിഡന്റ് രാജൻ നീറംപ്ലാക്കൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്രേസി തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തോമസ് ജോർജ്, സാംജി ഇടമുറി, സന്ധ്യ അനിൽകുമാർ, റോസമ്മ വർഗീസ്, പദ്ധതി നിർവഹണ ഉദ്യോഗസ്ഥ ബീനാ ടി. നാഗപ്പൻ, ജോർജ് ജോസഫ്, ബിബിൻ മില്ലുകാരൻ എന്നിവർ പ്രസംഗിച്ചു.
കഴിഞ്ഞ ഒരു വർഷം നാറാണംമുഴി ഗ്രാമപഞ്ചായത്ത് വനിതാ ശിശുവികസന വകുപ്പിൽ ജനനം രജിസ്റ്റർ ചെയ്ത പെൺകുഞ്ഞുങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ 13 വാർഡുകളിൽ നിന്നായി 23 പേർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിച്ചത്. കുഞ്ഞുങ്ങൾക്ക് ഒന്ന് മുതൽ മൂന്ന് വയസ് വരെ ഉപയോഗിക്കാവുന്നതും നല്ല ശീലങ്ങൾ പഠിപ്പിക്കുന്നതിനും പ്രയോജനകരമാക്കുന്ന ഉപകരണങ്ങളാണ് നൽകിയത് .
ഡൈനിംഗ് കസേര, തുണി ത്തൊട്ടിൽ, കസേര ,ബേബി വാക്കർ, ബേബി പോട്ടി ചെയർ, കളിപ്പാട്ടങ്ങൾ എന്നിവയാണ് പെൺകതിർ പൊൻകതിർ സമ്മാന ക്കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.