പിങ്ക് സ്ക്വാഡ് ജില്ലാതല ഉദ്ഘാടനം നടത്തി
1532445
Thursday, March 13, 2025 3:55 AM IST
റാന്നി: മാലിന്യമുക്തം നവകേരളം ജനകീയ കാമ്പെയിന്റെ ഭാഗമായി പിങ്ക് സ്ക്വാഡ് ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം റാന്നി പെരുമ്പുഴ ബസ് സ്റ്റാന്‍ഡില്‍ നിര്‍വഹിച്ചു.
റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ആര്. പ്രകാശ് അധ്യക്ഷത വഹിച്ചു. കുട്ടികളിലെ ലഹരി ഉപയോഗത്തെ ആസ്പദമാക്കി കേരള റൂട്രോണിക്സ് മൈയിം നടത്തി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ ചാര്‍ലി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ ഗീത സുരേഷ്, പ്രസന്ന കുമാരി, അജിമോൻ, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ എസ്. ആദില, ശുചിത്വ മിഷന് ജില്ലാ കോഓര്‍ഡിനേറ്റര്‍ നിഫി എസ്. ഹക്ക്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഏബ്രഹാം, ക്ലീന്‍ കേരള ജില്ലാ മാനേജര്‍ ദിലീപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.