ഏഴു കുടുംബങ്ങൾക്ക് ഭൂമി ദാനംചെയ്തു
1510964
Tuesday, February 4, 2025 2:35 AM IST
പത്തനംതിട്ട: സ്വന്തമായി സ്ഥലമോ വീടോ ഇല്ലാതെ സാമ്പത്തികമായി പിന്നാക്കാവസ്ഥയിൽ കഴിഞ്ഞിരുന്ന നിരാലംബരായ ഏഴു കുടുംബങ്ങൾക്ക് വിദേശ മലയാളിയും ഇളകൊള്ളുർ സ്വദേശിയുമായ രാജു ഗീവർഗീസ് കുടുംബ സ്വത്തായി ലഭിച്ച 47 സെന്റ് സ്ഥലം ദാനമായി വീതിച്ചു നൽകി. പത്തനംതിട്ട പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ഏഴ് കുടുംബങ്ങൾക്കുമുള്ള ദാനാധാരം സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിലിന് കൈമാറി.
പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. നവനീത്, ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ, ബ്ലോക്ക് പഞ്ചായത്തംഗം ജോളി ഡേവിഡ്, വാർഡ് മെംബർ വി. ശങ്കർ, പ്രസ് ക്ലബ് സെക്രട്ടറി ജി. വിശാഖൻ, വർഗീസ് കുര്യൻ, കെ.പി. ജയലാൽ എന്നിവർ പ്രസംഗിച്ചു.