മലയോര സമരയാത്ര ഇന്ന് ചിറ്റാറിൽ
1510952
Tuesday, February 4, 2025 2:35 AM IST
പത്തനംതിട്ട: വന്യജീവി ആക്രമണങ്ങളിൽനിന്നും മലയോര ജനങ്ങളുടെ ജീവനും സ്വത്തിനും കാർഷിക വിളകൾക്കും സംരക്ഷണം നൽകുക, കാർഷിക മേഖലയിലെ തകർച്ചയ്ക്കും ബഫർ സോൺ വിഷയത്തിനും പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫ് മലയയോര സമരയാത്ര ഇന്ന് മൂന്നിന് ചിറ്റാറിൽ എത്തിച്ചേരും.
ജാഥാ ക്യാപ്റ്റൻ വി.ഡി. സതീശനെയും മറ്റ് ജാഥാംഗങ്ങൾ, യുഡിഎഫ് നേതാക്കൾ എന്നിവരെ ചിറ്റാർ ടൗണിൽനിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരണ സമ്മേളന വേദിയായ ചിറ്റാർ ബസ് സ്റ്റാൻഡിലേക്ക് ആനയിക്കും.
തുടർന്ന് ഡിസിസി പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും. യുഡിഎഫ് സംസ്ഥാന, ജില്ലാ നേതാക്കൾ പ്രസംഗിക്കും.