കുളത്തൂർ കരയുടെ പടയണി അരങ്ങേറി; കോട്ടാങ്ങൽ വലിയപടയണി ഇന്ന്
1510954
Tuesday, February 4, 2025 2:35 AM IST
ചുങ്കപ്പാറ: കോട്ടാങ്ങൽ ക്ഷേത്രത്തിൽ ഇന്നലെ കുളത്തൂർ കരക്കാരുടെ വലിയപടയണി നടന്നു. തിരു മുൻപിൽ വേല, മറ്റു പടയണി ചടങ്ങുകൾ എന്നിവ കരക്കാരുടെ സാന്നിധ്യത്തിൽ കൊണ്ടാടി. തുടർന്ന് ആചാരപരമായി പടയണി കോട്ടാങ്ങൽ കരക്കാർ ഏറ്റെടുത്തു.
കോട്ടാങ്ങൽ കരയുടെ വലിയ പടയണി ഇന്നു നടക്കും. മഹാഘോഷയാത്രയും വേലയും വിളക്കും നാലിനു ചുങ്കപ്പാറയിൽനിന്ന് ആരംഭിക്കും. ഇന്നു വൈകുന്നേരം മഠത്തിൽവേല നടക്കും. രാത്രി 12ന് വലിയ പടയണി ആരംഭിക്കും.
പ്രകൃതിദത്തമായ വർണങ്ങൾ ഉപയോഗിച്ച് 101 പച്ച പാളകളിൽ ദേവീരൂപം എഴുതി തുള്ളുന്ന 101 പാളഭൈരവി കോലം വലിയപടയണിനാളിൽ എത്തുമ്പോൾ കരക്കാർ ആത്മനിർവൃതിയിൽ ആറാടും.