കരിമാന്‍തോട് ബസുകള്‍ പുനരാരംഭിച്ചു
1510790
Monday, February 3, 2025 7:27 AM IST
കോന്നി: കെഎസ്ആര്‍ടിസി കോന്നി ഡിപ്പോയില്‍നിന്നുള്ള കരിമാന്‍തോട് - തൃശൂര്‍, കരിമാന്‍തോട് - തിരുവനന്തപുരം ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചു. കോന്നി പുതിയ ബസ് സ്റ്റേഷനില്‍ കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്തു. കരിമാന്തോടുനിന്നുള്ള തൃശൂര്‍ ബസ് രാവിലെ 4.45ന് പുറപ്പെടും. 5.25ന് കോന്നിയില്‍ എത്തും. ആറിനു പത്തനംതിട്ടയിലും 9.40ന് വൈറ്റിലയിലും 11.55ന് തൃശൂരിലും എത്തും.
കോന്നിയില്‍ നിന്നും പൂങ്കാവ് വഴി പത്തനംതിട്ട എത്തുന്ന ബസ് ആലപ്പുഴ അങ്കമാലി വഴിയാണ് തൃശൂര്‍ എത്തുക. തിരികെയുള്ള ട്രിപ്പ് തൃശൂരിൽനിന്ന് 12.50ന് പുറപ്പെടും. രാത്രി 7.45ന് കോന്നിയില്‍ മടങ്ങിയെത്തും.
കരിമാന്‍തോട് - തിരുവന്തപുരം സ്റ്റേ സര്‍വീസ് കരിമാന്തോടുനിന്ന് പുലര്‍ച്ചെ 4.15ന് തിരുവനന്തപുരത്തേക്ക് പുറപ്പെടും. അഞ്ചിന് കോന്നി, 8.15ന് തിരുവനന്തപുരത്ത് എത്തും. വൈകുന്നേരംഅഞ്ചിന് തിരുവന്തപുരത്തുനിന്ന് കരിമാന്‍തോട് ട്രിപ്പ് ആരംഭിച്ച് ഒമ്പതോടെ എത്തും.