മഞ്ഞനിക്കര പെരുന്നാൾ: കൺവൻഷൻ ആരംഭിച്ചു
1510960
Tuesday, February 4, 2025 2:35 AM IST
മഞ്ഞനിക്കര: സമാധാന വാഹകരായി ലോകത്തിൽ പ്രവർത്തിക്കുകയെന്ന ക്രിസ്തുദൗത്യം പൂർണമായി ഉൾക്കൊണ്ട ആചാര്യ ശ്രേഷ്ഠനായിരുന്നു പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയെന്ന് യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത. മഞ്ഞനിക്കര പെരുന്നാളിനോടനുബന്ധിച്ച കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നാം ജീവിക്കുന്ന സമൂഹത്തിൽ സമാധാനം നഷ്ടമാകുന്നതിന് ഉത്തരവാദിത്വം നമുക്കു തന്നെയെന്ന ചിന്ത ഓരോരുത്തരിലും ഉണ്ടാകണം. എങ്കിൽ മാത്രമേ അസമാധാനത്തിന്റെ വിത്തുകളെ നിർമാർജനം ചെയ്യാൻ കഴിയൂവെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
ഫാ. മാത്യൂസ് തോക്കുപാറ കൺവൻഷൻ യോഗത്തിൽ മുഖ്യസന്ദേശം നൽകി.ബേസിൽ റമ്പാൻ, ജേക്കബ് തോമസ് മാടപ്പാട്ട് കോർ എപ്പിസ്കോപ്പ, ഫാ. ബെൻസി മാത്യു, ഫാ. ബോബി വർഗീസ് എന്നിവർ പങ്കെടുത്തു.