ജൂലി കെ. വർഗീസ് പുറമറ്റം പഞ്ചായത്ത് പ്രസിഡന്റ്
1510956
Tuesday, February 4, 2025 2:35 AM IST
പുറമറ്റം: പുറമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ജൂലി കെ. വർഗീസ് (കേരള കോൺഗ്രസ്) തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിലെ ധാരണ പ്രകാരം കോൺഗ്രസിലെ വിനീത്കുമാർ രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പു നടന്നത്.
ജൂലി കെ. വർഗീസിന് ആറും എൽഡിഎഫിലെ ഷിജു കുരുവിളയ്ക്ക് അഞ്ചും വോട്ടു ലഭിച്ചു. 13 അംഗ ഭരണസമിതിയിലെ രണ്ടു പേരെ തെരഞ്ഞെടുപ്പു കമ്മീഷൻ അയോഗ്യരാക്കിയിരുന്നു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ അമ്പിളി വരണാധികാരിയായിരുന്നു.
പുതിയ പ്രസിഡന്റിനു യുഡിഎഫിന്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിൽ ജോസഫ് എം. പുതുശേരി, കുഞ്ഞുകോശി പോൾ, ജോർജ് മാമ്മൻ കൊണ്ടൂർ, വർഗീസ് മമ്മൻ, റെജി തോമസ്, ലാലു തോമസ്, എബി മേക്കരിങ്ങാട്ട്, വർഗീസ് എം. ഈശോ, ജോർജ് വർഗീസ് തുണ്ടിയിൽ, ജോർജ് ഈപ്പൻ കല്ലാക്കുന്നേൽ, തോമസ് തമ്പി, രാജേഷ് സുരഭി, മോനി കച്ചിറയ്ക്കൽ ഷാജി അലക്സ്, എം.വി. കോശി പഞ്ചായത്തംഗങ്ങളായ വിനീത്കുമാർ, ജോളി ജോൺ, കെ.കെ. നാരായണൻ, രശ്മിമോൾ കെ.വി, റിൻസി തോമസ് എന്നിവർ പ്രസംഗിച്ചു.