കോട്ടാങ്ങല്‍ പടയണി: കുളത്തൂര്‍ കരയുടെ വലിയ പടയണി ഇന്ന്
1510792
Monday, February 3, 2025 7:27 AM IST
ചുങ്കപ്പാറ: കോട്ടാങ്ങല്‍ പടയണിയുടെ ഭാഗമായി കുളത്തൂര്ക്കരക്കാരുടെ വലിയ പടയണി ഇന്നു നടക്കും. വൈകുന്നേരം നാലിന് ആരംഭിക്കുന്ന മഹാ ഘോഷയാത്രയും വേലയും വിളക്കും ക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് എട്ടിന് തിരുമുന്പില് വേല ആരംഭിക്കും സര്‍വാഭരണ വിഭൂഷിതരായി കുട്ടികള്‍ നടത്തുന്ന വേലകളി പ്രത്യേക ആകര്‍ഷണീയമാകും. രാത്രി 12.30 ഓടെ വലിയ പടയണി ചടങ്ങുകള്‍ ആരംഭിക്കും.
പുലര്‍ച്ചെ നാലോടെ കോലങ്ങള്‍ കളം നിറയും. കുളത്തൂര്‍ കരയുടെ വലിയ പടയണി ചടങ്ങുകള്‍ തീരുന്നതോടെ കോട്ടാങ്ങല്‍ കരക്കാര് പടയണി ഏറ്റെടുക്കും. നാളെ കോട്ടാങ്ങല്‍ കരയുടെ വലിയ പടയണി നടക്കും.