വികസന സെമിനാര്‍ സംഘടിപ്പിച്ചു
1510948
Tuesday, February 4, 2025 2:35 AM IST
ഓമല്ലൂര്‍: ഗ്രാമപഞ്ചായത്തിൽ നടന്ന വികസന സെമിനാര്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരദേവി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് വിളവിനാല്‍ അധ്യക്ഷത വഹിച്ചു. വികസന പ്രവൃത്തികള്‍ക്കായി 5.34 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു.
കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം, വനിതകള്‍ക്ക് ഓപ്പണ്‍ ജിം, ഹാപ്പിനസ് പാര്‍ക്ക്, വനിത ശിങ്കാരി മേളം, വനിതകള്‍ക്ക് ഡ്രൈവിംഗ് പരിശീലനം, വന്യജീവികളില്‍നിന്ന് കൃഷിക്കാര്‍ക്ക് സംരക്ഷണം തുടങ്ങിയ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കും. ജില്ലാ പഞ്ചായത്ത് മെംബര്‍ റോബിന് പീറ്റര്‍, ഷാജി ജോര്‍ജ്, എസ്. മനോജ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.