കുളങ്ങള്‍ വൃത്തിയാക്കി കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നടത്തണം: താലൂക്ക് വികസനസമിതി
1510944
Tuesday, February 4, 2025 2:35 AM IST
പത്തനംതിട്ട: അവധിക്കാലത്ത് താലൂക്ക് പരിധിയിലുള്ള പഞ്ചായത്തുകളിലെ കുളങ്ങള്‍ വൃത്തിയാക്കി കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നടത്തണമെന്ന് ജില്ലാ ടൂറിസം വകുപ്പിന് നിര്‍ദേശം നല്കാന് കോഴഞ്ചേരി താലൂക്ക് വികസനസമിതി യോഗം തീരുമാനിച്ചു. ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി. റ്റോജിയുടെ അധ്യക്ഷതയില്‍ പത്തനംതിട്ട നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
കൗമാരക്കാരായ കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിന് എക്സൈസ് പരിശോധന കര്‍ശനമാക്കണമെന്നും ജനറല്‍ ആശുപത്രിയില്‍ റേഡിയോളജിസ്റ്റിന്റെ സേവനം ലഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ആന്റോ ആന്റണി എംപിയുടെ പ്രതിനിധി ജെറി മാത്യു സാം, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എസ്. അനീഷ് മോന്, മൈലപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു വര്‍ഗീസ്, തഹസീല്‍ദാര്‍ ടി.കെ. നൗഷാദ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.