ബജറ്റിലെ അവഗണന: കേരള കോൺഗ്രസ് ധർണ നടത്തി
1510793
Monday, February 3, 2025 7:27 AM IST
പത്തനംതിട്ട: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കേരളത്തോടു കാട്ടിയ അവഗണനയ്ക്കെതിരേ കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പിൽ സായാഹ്ന ധർണ നടത്തി.കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി ധർണ ഉദ്ഘാടനം ചെയ്തു.
വയനാട് ദുരന്ത സഹായം, എയിംസ്, കാർഷിക പാക്കേജ്, റെയിൽവേ വികസനം തുടങ്ങി കേരളത്തിന്റെ എല്ലാ ആവശ്യങ്ങളോടും മുഖം തിരിച്ച ധനമന്ത്രി സംസ്ഥാനത്തെ അവഗണിക്കുക മാത്രമല്ല അപമാനിക്കുകയുംകൂടിയാണ് ചെയ്തിരിക്കുന്നതെന്ന് പുതുശേരി പറഞ്ഞു. ജില്ലാ പ്രസിഡന്റ് വർഗീസ് മാമ്മൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് ചെയർമാൻമാരായ പ്രഫ. ഡികെ ജോൺ, ജോൺ കെ. മാത്യൂസ്, സംസ്ഥാന ട്രഷറർ ഏബ്രഹാം കലമണ്ണിൽ, സീനിയർ സെക്രട്ടറി കുഞ്ഞുകോശി പോൾ, സ്റ്റേറ്റ് അഡ്വൈസർ ജോർജ് കുന്നപ്പുഴ, സംസ്ഥാന ഉന്നതികാര സമിതി അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.